വട്ടായിലച്ചന്‍ രൂപം കൊടുത്ത പി ഡി എം ഫോര്‍മേഷന്‍ ഹൗസ് തൃശൂരിലും

തൃശൂര്‍: പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ രൂപം കൊടുത്ത പീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സിയുടെ പുതിയ ഫോര്‍മേഷന്‍ ഹൗസ് ഇനി മുതല്‍ തൃശൂരിലും.

പാലക്കാട് രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്,തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ വെഞ്ചിരിപ്പ് ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. തൃശൂര്‍ മുല്ലക്കരയിലാണ് പിഡിഎം ഫോര്‍മേഷന്‍ ഹൗസ് ആരംഭിച്ചിരിക്കുന്നത്.ആനുകാലികയുഗത്തില്‍ കാലഘട്ടത്തിന്റെ മാറ്റം മനസ്സിലാക്കി രൂപം കൊണ്ടിരിക്കുന്ന സന്യാസസമൂഹമാണ് ഇത്.

പാലക്കാട് രൂപതയ്്ക്ക് വെളിയിലുള്ള രണ്ടാമത്തെ ഫോര്‍മേഷന്‍ ഹൗസാണ് ഇത്. 2018 ലാണ് പിഡിഎം സമൂഹം ആദ്യമായി ആരംഭിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.