കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമോ?

കൊച്ചി: ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേതെന്ന മട്ടില്‍ പ്രചരിക്കുന്ന അഭിപ്രായം വ്യാജമാണെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍,. ഏകീകൃത സിവില്‍ കോഡിനെ സീറോ മലബാര്‍ സഭ സ്വാഗതം ചെയ്തു എന്ന മട്ടിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണെന്നും സീറോ മലബാര്‍ സഭ പി ആര്‍ ഒ യും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേക്കര വി . സി അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.