കൊളംബിയ; ഡീക്കനെയും അല്മായനെയും ആയുധധാരികള്‍ ആക്രമിച്ചു

കൊളംബിയ: ആയുധധാരികള്‍ ഡീക്കനെയും അല്മായനെയും ആക്രമിച്ചു. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്കെതിരെ ആയുധധാരികള്‍ വിവേചനരഹിതമായി വെടിവയ്ക്കുകയായിരുന്നു. അടുത്ത മാസം അഭിഷിക്തനാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഡീക്കന്‍ ഫ്രെഡി മുന്നോസ്.

ഇടവകമിനിസ്ട്രിയുമായി ബന്ധപ്പെട്ട് ലാ എസ്‌മെറാള്‍ഡ ഗ്രാമം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഡീക്കനും ഏയ്ദര്‍ ബോട്ടോറ്റോയും. ജൂലൈ രണ്ടിന് വെളുപ്പിന് രണ്ടരയ്ക്കായിരുന്നു അക്രമം. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.