കാരിത്താസ് ഇന്റര്‍നാഷനലിന് അല്മായന്‍ സെക്രട്ടറി ജനറല്‍

റോം: കാരിത്താസ് ഇന്റര്‍നാഷനലിന്റെ സെക്രട്ടറി ജനറലായി സ്‌കോട്ട്‌ലന്റുകാരനായ അലിസ്‌റ്റെയര്‍ ഡറ്റോണ്‍ തിരഞ്ഞെടുക്കപ്പെട്ടു, അല്മായനായ ഇദ്ദേഹം 1996 മുതല്‍ സംഘടനയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു, ജീവകാരുണ്യമേഖലയില്‍ 25 വര്‍ഷത്തെ സേവനപരിചയവും ഇദ്ദേഹത്തിനുണ്ട്.

ടോക്കിയോയിലെ ആര്‍ച്ച് ബിഷപ് ടാര്‍സിസിയോയെ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് രണ്ടു ദിവസം ശേഷമാണ് സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തത്. 2027 വരെയാണ് സേവനകാലം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.