മെക്‌സിക്കോ ദേവാലയത്തില്‍ നിന്ന് ദിവ്യകാരുണ്യം മോഷ്ടിക്കപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 60 മൈല്‍ അകലെയുളള ജിയൂറ്റിപ്പെക് ഇടവകയിലെ സെന്റ് ലൂക്ക ദ ഇവാഞ്ചലിസ്റ്റ് ദേവാലയത്തില്‍ നിന്ന് ദിവ്യകാരുണ്യം മോഷ്ടിക്കപ്പെട്ടു. ഇതു കൂടാതെ മെക്‌സിക്കോയിലെ ഇരാപുവാറ്റോ രൂപതയിലെ സെന്റ് ജെയിംസ് ദേവാലയം അക്രമി തീവച്ച് നശിപ്പിക്കുകയും ചെയ്തു.

മെയ് 15 നാണ് സംഭവം. ദേവാലയത്തിന് വെളിയില്‍ വെളുപ്പിന് ഒരു മണിക്കെത്തുകയും ഒന്നര മണിയോടെ പുറത്തുപോവുകയും ചെയ്ത ചെറുപ്പക്കാരനാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമികനിഗമനം. 17 ാം നൂറ്റാണ്ടിലുളളതാണ് ഈ ദേവാലയം. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്.

ദേവാലയത്തിനെതിരെ അക്രമങ്ങള്‍ നടന്നാലും സമാധാനം പുന:സ്ഥാപിക്കപ്പെടാനുള്ള ശ്രമങ്ങളുമായി സഭ മുന്നോട്ടുപോകുമെന്ന് അധികാരികള്‍ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.