ആഗോള കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. പുതിയ കണക്ക് അനുസരിച്ച് 14 ദശലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2021 മുതല്‍ 2022 വരെയുള്ള കണക്കുപ്രകാരമാണ് ഈ വര്‍ദ്ധനവ്.2021 ല്‍ 1.376 ബില്യണ്‍ ആയിരുന്നുവെങ്കില്‍ 2022 ല്‍ അത് 139 കോടിയായി വളര്‍ന്നിട്ടുണ്ട്. പതിവുപോലെ ആഫ്രിക്കയിലെ സഭയാണ് വളര്‍ച്ചയുടെ കാര്യത്തില്‍ മുമ്പന്തിയിലുള്ളത്. ആഗോളതലത്തില്‍ വൈദികരുടെ എണ്ണത്തില്‍ കുറവു അനുഭവപ്പെടുമ്പോഴും ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉളളത്. വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തിലും ആഫ്രിക്കയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.