നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം 11 ക്രൈസ്തവ നേതാക്കളെ ജയിലില്‍ അടച്ചു

നിക്കരാഗ്വ: നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം 11 ക്രൈസ്തവ നേതാക്കളെ 12 മുതല്‍ 15 വര്‍ഷം വരെ തടവിനു വിധിച്ചു. കൂടാതെ 880 മില്യന്‍ ഡോളര്‍ പിഴ കൊടുക്കാനും വിധിച്ചു. വീട്ടുകാരോ അഭിഭാഷകരോ ആയി യാതൊരുവിധത്തിലും ബന്ധപ്പെടാനും അനുവാദമില്ല. പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയും ഭാര്യയും വൈസ്്പ്രസിഡന്റും ചേര്‍ന്ന് ക്രൈസ്തവവിശ്വാസികള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ക്രൈസ്തവദ്രോഹത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് പതിനൊന്ന് ക്രൈസ്തവനേതാക്കളെ ജയിലില്‍ അടച്ചിരിക്കുന്നത്. നിക്കരാഗ്വയില്‍ 45 ശതമാനം കത്തോലിക്കരും 38 ശതമാനം പ്രൊട്ടസ്റ്റന്റ് വിഭാഗവുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.