കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആദ്യ ആഗോള സംഗമം ദുബായിയില്‍

ദുബായ്: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആദ്യ ആഗോള സംഗമം ദുബായിയില്‍ നടക്കും. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് സംഗമം. സീറോ മലബാര്‍ സഭയിലെ 34 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സഭയുടെ ഔദ്യോഗിക അല്‍മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ്ആഗോളതലത്തില്‍ വളരുന്നതിന് സംഗമം ഉപകരിക്കും എന്നാണ് പ്രതീക്ഷ.

സംഗമത്തിന്റെ ലോഗോയുടെ പ്രകാശനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ബിഷപ് റെമീജിയോസ് ഇഞ്ചനാനിയില്‍ പങ്കെടുത്തു. ബിജു പറയനിലം അധ്യക്ഷനായിരുന്നു.

യുഎഇയിലെയും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെയും എസ്എംസിഎ ഭാരവാഹികളാണ് സംഗമത്തിന് നേതൃത്വം നല്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.