ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് കോണ്‍ഫ്രന്‍സ് ഒക്ടോബറില്‍

സെക്കദരാബാദ്: ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ( ഐസിവൈഎം) കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 13 മുതല്‍ 17 വരെ നടക്കും. സെക്കദരാബാദ് അതിരൂപതയാണ് ആതിഥേയത്വം അരുളുന്നത്. സിസിബിഐ യുടെ യുവജനപ്രസ്ഥാനമാണ് ഐസിവൈഎം.

ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ എന്നതാണ് സമ്മേളനത്തിന്റെ വിഷയമായി സ്വീകരിച്ചിരിക്കുന്നത്. വിവിധ രൂപതകളില്‍ നിന്നായി അഞ്ഞൂറോളം യുവജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടു ലക്ഷ്യങ്ങളാണ് സമ്മേളനത്തിന് ഉള്ളതെന്ന് ഐസിവൈഎം പ്രസിഡന്റ് പെര്‍സിവല്‍ ഹോള്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഒന്ന് സഭയെക്കുറിച്ച് യുവജങ്ങളുടെ ചിന്തകളും പരിഗണനയും പങ്കുവയ്ക്കുക. രണ്ട്. വിശ്വാസം ജീവിതത്തിന്റെ വിവിധ മേഖലകളില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ബോധവല്‍ക്കരിക്കുക. സിനഡല്‍ രീതിയില്‍ ഡയലോഗും ടോക്കും ആയിട്ടാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.