കത്തോലിക്കാ നേഴ്‌സുമാര്‍ ജീവന്റെ സംരക്ഷകരാകണം: കര്‍ദിനാള്‍ ഗ്രേഷ്യസ്

മുംബൈ: മരണസംസ്‌കാരത്തിന്റെ ഇക്കാലത്ത് കത്തോലിക്കാ നേഴ്‌സുമാര്‍ ജീവന്റെ സംരക്ഷകരും പ്രവാചകരുമാകണം എന്ന് മുംബൈ ആര്‍ച്ചുബിഷപ്പും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്.

രോഗികളോടും വേദന അനുഭവിക്കുന്നവരോടും അനുകമ്പ കാണിക്കുക എന്നത് സഭയുടെ ദൗത്യത്തില്‍ പങ്കുചേരുക തന്നെയാണ്. മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിടുകയും മരണത്തിന്റെ ഏജന്റുമാരായി മാറുകയും ചെയ്യുന്ന ഇക്കാലത്ത് മനുഷ്യജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കേണ്ടവരാണ് കത്തോലി്ക്കാ നേഴ്‌സുമാര്‍. കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.

കാത്തലിക് നഴ്‌സസ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ഇരുപത്തിയൊന്നാമത് നാഷനല്‍ കണ്‍വന്‍ഷന്‍ നിര്‍മ്മല നികേതന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എത്തിക്കല്‍ റോള്‍ ഓഫ് നേഴ്‌സസ് ഇന്‍ ഹെല്‍ത്ത് പ്രമോഷന്‍ ആന്റ് ഇന്റിഗ്രല്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് എന്നതായിരുന്നു സമ്മേളന വിഷയം. ഇരുനൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

ദൈവത്തെയെന്നതുപോലെ ജീവിതത്തെ സേവിക്കുക. കത്തോലിക്കാ നേഴ്‌സുമാര്‍ക്ക് ദൈവത്തില്‍ നിന്ന് കൂടുതല്‍ കൃപയും അനുഗ്രഹവും കിട്ടാനുള്ള വഴിയാണ് രോഗിപരിചരണത്തിലൂടെ ലഭിക്കുന്നതെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.