നിക്കരാഗ്വയില്‍ സര്‍ക്കാര്‍ കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടുന്നു

നിക്കരാഗ്വ: മിഷനറീസ് ഓഫ് ചാരിറ്റിയെ രാജ്യത്ത് നിന്ന്പുറത്താക്കിയ ഡാനിയേല്‍ ഓര്‍ട്ടെഗ ഭരണകൂടം രാജ്യത്തെ കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകള്‍ക്ക് നേരെയും അതിക്രമം കാട്ടുന്നു.മാറ്റഗാല്‍പ്പ രൂപതയിലെ സെബാക്കോ ടൗണിലുള്ള കത്തോലിക്കാ റേഡിയോ സ്‌റ്റേഷന്‍ കഴിഞ്ഞ ദിവസം പോലീസ് ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടി.

ബലാത്ക്കാരമായി പോലീസ് അകത്തുകടക്കുന്നതും സ്‌റ്റേഷന് നേരെ ആക്രമണം അഴിച്ചുവിട്ടതും രൂപത ലൈവായി പ്രക്ഷേപണം ചെയ്തു. സെബാക്കോയിലെ കത്തോലിക്കാ ചാനലും ഇതേ രംഗങ്ങള്‍ സംപ്രേഷണം ചെയ്തു,. ഫാ. വാലെജോസിനെ അനുകൂലിച്ചെത്തിയ ആളുകളെ പിരിച്ചുവിടാന്‍പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

മാറ്റഗാല്‍പ്പ രൂപതയും ബിഷപ് റോളാന്‍ഡോയും ഗവണ്‍മെന്റിന്റെ നിശിതവിമര്‍ശകരാണ്. ഇതാണ് റേഡിയോ സ്‌റ്റേഷന് നേരെ അതിക്രമം കാട്ടാന്‍ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. 2003 മുതല്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ സ്‌റ്റേഷന് നിയമപരമായ എല്ലാ ലൈസന്‍സുകളുമുണ്ട്, രൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന എല്ലാ റേഡിയോ സ്‌റ്റേഷനുകളും അടച്ചുപൂട്ടാനാണ് ഗവണ്‍മെന്റിന്റെ നീക്കമെന്ന് കരുതുന്നു.

മിഷനറിസ് ഓഫ് ചാരിറ്റിയെപുറത്താക്കിയത് കൂടാതെ ന്യൂണ്‍ഷ്യോയെയും രാജ്യം പുറത്താക്കിയിരുന്നു. രാജ്യത്തെ ക്രൈസ്തവരുടെ നില ആശങ്കാഭരിതമായി മാറിയിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.