സെപ്തംബറില്‍ മാര്‍പാപ്പ കസാക്കിസ്ഥാനിലേക്ക്…

വത്തിക്കാന്‍ സിറ്റി: സെപ്തംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ലോകമെമ്പാടുമുളള മതനേതാക്കള്‍ പങ്കെടുക്കുന്ന ലോകപരമ്പരാഗത മതനേതാക്കളുടെ കോണ്‍ഗ്രസിലും പാപ്പ പങ്കെടുക്കും. ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 38 ാമത് അപ്പസ്‌തോലിക പര്യടനമായിരിക്കും.13-15 വരെ തീയതികളിലായിരിക്കും സന്ദര്‍ശനം.

2001 സെപ്തംബറില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കസാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രസ്തുതരാജ്യം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. കസാക്കിസ്ഥാനില്‍ ഒരു ശതമാനത്തില്‍ താഴെയാണ് കത്തോലിക്കരുള്ളത്. 70 ശതമാനവും ഇവിടെ മുസ്ലീമുകളാണ്.

കഴിഞ്ഞ ആഴ്ചയാണ് പാപ്പ കാനഡസന്ദര്‍ശനം കഴിഞ്ഞ് തിരികെ വത്തിക്കാനിലെത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.