കത്തോലിക്കാ യൂണിവേഴ്‌സിറ്റിയില്‍ ജീവന്റെ ശില്പം

വാഷിംങ്ടണ്‍: ദ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കാസസ് തിയോളജിക്കല്‍ കോളജ് കാമ്പസില്‍ ഗര്‍ഭവതിയായ മാതാവിന്റെ വെങ്കല ശില്പം. ഉണ്ണീശോയെ ഗര്‍ഭം ധരിച്ചിരിക്കുന്ന മാതാവിന്റെ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സൗന്ദര്യത്തിന്റെയും പുതുജീവിതത്തിന്റെ ആഘോഷത്തിന്റെയും പ്രതീകമായിട്ടാണ് ഈ ശില്പത്തെ വിശേഷിപ്പിച്ചിരിക്കുന്നത് കാനഡക്കാരനായ തിമോത്തി പോള്‍ ആണ് ശില്പി. വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുത്തു.

ദൈവം നമ്മുടെയിടയിലുണ്ടെന്ന ആഴമായ സത്യവും നാം ഓരോരുത്തരോടുമുള്ള അവിടുത്തെ സ്‌നേഹവും അവിടുത്തെ സാദൃശ്യത്തിലും ഛായയിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യവുമാണ് ഈ ശില്പം ഉണര്‍ത്തുന്ന ചിന്തകളെന്ന് അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.