ജീവിച്ചാലും മരിച്ചാലും ഞങ്ങള്‍ ക്രിസ്തുവിന്റേതാണ്.. ചാണ്ടി ഉമ്മന്റെ പ്രസംഗം വൈറലാകുന്നു

ജീവിച്ചാലും മരിച്ചാലും ഞങ്ങള്‍ ക്രിസ്തുവിന്റേതാണ് എന്ന് ചാണ്ടി ഉമ്മന്റെ വാക്കുകള്‍ ഇന്ന്‌ക്രൈസ്തവ ലോകം ഏറ്റെടുത്തിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശവസംസ്‌കാരവേളയില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു മകന്‍ ചാണ്ടി ഉമ്മന്‍.

ഞങ്ങളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തിയത് ഞങ്ങളുടെ മാതാവാണ്. അതുകൊണ്ട ജീവിച്ചാലും മരിച്ചാലും ഞങ്ങള്‍ ക്രിസ്തുവിന്റേതാണ്. ഏത് മതവിശ്വാസത്തില്‍ പെട്ട വ്യക്തിയാണെങ്കിലും അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വിശ്വസിക്കുന്നത് മരിച്ച വ്യക്തി ജീവിക്കുന്നുവെന്ന് തന്നെയാണ്.

എന്റെ പിതാവ് ഇന്ന് സ്വര്‍ഗ്ഗത്തിലാണ് എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ചാണ്ടി ഉമ്മന്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.