രോഗാവസ്ഥയില്‍ ഉമ്മന്‍ചാണ്ടി പ്രാര്‍ത്ഥനാസഹായം ചോദിച്ചു വിളിച്ചിരുന്നു: ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍

പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. പലപ്പോഴും അദ്ദേഹം തന്നെ പ്രാര്‍ത്ഥനാസഹായം ചോദിച്ചു വിളിക്കാറുണ്ടായിരുന്നു. രോഗാവസ്ഥയിലും ദൈവം തന്നെ സഹായിക്കും എന്ന പ്രത്യാശ അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവവിചാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

പൊതുപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ നല്ലൊരു ദര്‍ശനം അദ്ദേഹംകാഴ്ച വച്ചിരുന്നു. പതിനേഴ് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുമായി തനിക്ക് അടുത്തബന്ധം ഉണ്ടായിരുന്നതായും മാര്‍ മുരിക്കന്‍ അറിയിച്ചു. വ്യക്തിപരമായി അടുത്ത സൗഹൃദബന്ധം അദ്ദേഹവുമായി കാത്തുസൂക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.