കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ നവീകരിച്ച രൂപം പെന്തക്കുസ്താനാള്‍ മുതല്‍

വത്തിക്കാന്‍ സിറ്റി: ആഗോള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഏകോപിത രൂപവും നവീകരിച്ച പ്രവര്‍ത്തനങ്ങളും പെന്തക്കുസ്താ തിരുനാള്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ക്യാരീസ് എന്നായിരിക്കും പ്രസ്ഥാനത്തിന്റെ പുതിയ പേര്.

അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. catholic fraternity of charismatic covenant communities and felloships, international catholic charismatic renewal services എന്നീ രണ്ടു പ്രസ്ഥാനങ്ങള്‍ ഇതോടെ ക്യാരീസില്‍ ലയിക്കും.

ഷോണ്‍ ലൂക്ക് മോയന്‍സും ഫാ. കന്തലമാസയുമായിരിക്കും കാരിസിന്റെ നേതൃസ്ഥാനം വഹിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.