എഴുപത് വര്‍ഷത്തെ ഒഴിവ് നികത്തി വത്തിക്കാന്‍: ചൈനയ്ക്ക് ഒടുവില്‍ മെത്രാനെ കിട്ടി

ബെയ്ജിംങ്: എഴുപത് വര്‍ഷങ്ങളുടെ ഒഴിവ് നികത്തി ചൈനയില്‍ പുതിയ മെത്രാനെ വത്തിക്കാന്‍ നിയമിച്ചു. ഫാ. തദേവ്‌സ് വാങ്ങിനെയാണ് ഹെന്‍ങ്‌ഹോ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. 1946 ല്‍ നിലവില്‍ വന്നതാണ് രൂപത. എന്നാല്‍ 1950 മുതല്‍ രൂപതയില്‍ മെത്രാനില്ലായിരുന്നു. പോപ്പ് പീയൂസ് പന്ത്രണ്ടാമന്റെ കാലത്തായിരുന്നു രൂപതാസ്ഥാപനം. സേവേറിയന്‍ മിഷനറി വൈദികനായ ഫൗസ്റ്റീനോ ടിസോറ്റായിരുന്നു പ്രഥമ മെത്രാനായി നിയമിതനായത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വത്തിക്കാനോടുള്ള എതിര്‍പ്പ് മൂലം മെത്രാനെയും പതിനാറ് വൈദികരെയുംരാജ്യത്തിന് വെളിയിലാക്കി. മാവോയുടെ കാലമായപ്പോഴേക്കും എല്ലാവിധ മതപ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് വീണുകഴിഞ്ഞിരുന്നു. 58 കാരനായ പുതിയ മെത്രാന്‍ 1993 ലാണ് വൈദികനായത്. വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടിപ്രകാരമാണ് പുതിയ മെത്രാന്റെ നിയമനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.