മെത്രാന്മാരുടെ നിയമനം; ഉടമ്പടി വ്യതിചലിച്ചുവെന്ന് ചൈനയ്‌ക്കെതിരെ ആരോപണവുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടിയിലെ വ്യവസ്ഥകളില്‍ ചൈന മാറ്റംവരുത്തിയെന്ന് വത്തിക്കാന്‍ ആരോപിച്ചു.

അതിശയവും ഖേദവും പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. ബിഷപ് ജോണ്‍ പെങ്ങിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍വിവാദം ഉണ്ടായിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മെത്രാന്‍ പദവി വത്തിക്കാന്‍ അംഗീകരിച്ചിട്ടുള്ളതല്ല. പ്രാദേശിക അധികാരികളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ബിഷപ് ജോണിന്റെ സ്ഥാനാരോഹണം നടന്നതെന്ന് പ്രസ്താവനയും വത്തിക്കാന്‍ ഉദ്ധരിച്ചിട്ടുണ്ട്. ജിയാന്‍ക്‌സി രൂപതയുടെ മെത്രാനായിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

രൂപതയുടെ അതിരുകള്‍ നിശ്ചയിച്ചിരിക്കുന്നതും ഭരണകൂടമാണ്. ഇതിനൊന്നും വത്തിക്കാന്റെ അംഗീകാരമില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.