സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭവനരഹിതന്റെ ആത്മാവിന് വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ 61 കാരന്റെ ആ്ത്മാവിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ജര്‍മ്മന്‍കാരനായ ബര്‍ക്ക്ഹാര്‍ഡിന്റെ മൃതദേഹം കണ്ടെത്തിയത്.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ കീഴിലുള്ള ഷെല്‍ട്ടറില്‍ പലപ്പോഴും ഇദ്ദേഹം രാത്രികാലങ്ങളില്‍ അന്തിയുറങ്ങാറുണ്ടായിരുന്നു. വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റിയുടെ സഹായം ഇദ്ദേഹം പലവട്ടം സ്വീകരിച്ചിട്ടുമുണ്ട്.

അടുത്തകാലത്തായി ഭവനരഹിതര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്്ക്കരിച്ചിരുന്നു ഭവനരഹിതര്‍ക്കായി നാലുനില കെട്ടിടവും മെഡിക്കല്‍ ക്ലീനിക്കും ഇക്കൂട്ടത്തില്‍പെടുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.