മാലിയില്‍ നിന്ന് ജര്‍മ്മന്‍ വൈദികനെ കാണാതെ പോയി

മാലി: മാലിയില്‍ നിന്ന് ജര്‍മ്മന്‍ വൈദികനെ കാണാതെപോയി. ഫാ. ഹാന്‍സ് ലോഹറെയാണ് കാണാതായിരിക്കുന്നത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കരുതുന്നത്.

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം മടങ്ങുകയായിരുന്ന വൈദികനെയാണ് കാണാതായിരിക്കുന്നതെന്ന് അതിരൂപത വ്യക്തമാക്കി. മുപ്പതുവര്‍ഷമായി മാലിയില്‍ സേവനം ചെയ്യുന്ന വ്യക്തിയാണ് ഫാ. ഹാന്‍സ്.

സംഭവവുമായി നേരിട്ട്ബന്ധമില്ലെങ്കിലും രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് മാലിയില്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.