ചൈനീസ് മെത്രാനെ വിട്ടയച്ചു, വികാരി ജനറല്‍ ഇപ്പോഴും തടങ്കലില്‍


ഹോംങ് കോംങ്: കഴിഞ്ഞ ദിവസം ചൈനീസ് ഭരണാധികാരികള്‍ തടങ്കലിലാക്കിയ അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചിലെ മെത്രാനെ വിട്ടയച്ചു. എന്നാല്‍ വികാരിജനറലിന്റെ തടങ്കല്‍ തുടരുകയാണ്.

മാര്‍ച്ച് 29 നാണ് കോ അഡ്ജുറ്റര്‍ ബിഷപ അഗസ്്റ്റിയനെ തടങ്കലിലാക്കിയത്. മാര്‍ച്ച് 28 നാണ് വികാരി ജനറലിനെ കസ്റ്റഡിയിലെടുത്തത്.

രൂപതയെ നിര്‍വീര്യമാക്കാനും രൂപതാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മെത്രാനെയും വികാരിജനറലിനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്ന് വിശ്വാസികള്‍ ആരോപണം ഉന്നയിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.