ചോസണ്‍ ക്രിസ്തുമസിന് തീയറ്ററിലേക്ക്…

ഹിറ്റ് സീരീസായ ചോസണ്‍ ക്രിസ്തുമസിന് തീയറ്ററുകളിലെത്തും. ക്രിസ്തുമസ് സ്‌പെഷ്യലായിട്ടാണ് ക്രിസ്തുമസ് വിത്ത് ദ ചോസണ്‍: ദ മെസഞ്ചേഴ്‌സ് എന്ന പേരില്‍ ഇത് തീയറ്ററിലെത്തുന്നത്.

മറിയത്തിന്റെയും ജോസഫിന്റെയും കാഴ്ചപ്പാടിലൂടെ തിരുപ്പിറവിസംഭവത്തെ ദൃശ്യവല്ക്കരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഫാന്തം എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡ്യൂസേഴ്‌സ് രഹസ്യമായി സൂക്ഷിച്ച ഇക്കാര്യം ഒക്ടോബര്‍ അവസാനവാരത്തിലാണ് പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്ന 12 മണിക്കൂറിനുള്ളില്‍ തന്നെ 1.5 മില്യന്‍ ഡോളര്‍ ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇത് നിര്‍മ്മാതാക്കളെ കൂടുതല്‍ തീയറ്ററുകളിലേക്ക് ചിത്രം റീലിസ് ചെയ്യാനാണ് പ്രേരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ 1079 തീയറ്ററുകളിലാണ് ചോസണ്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇതിന് പുറമെ 450 തീയറ്ററുകള്‍കൂടി ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ചോസണ്‍ സെക്കന്റ് സീസണ്‍ ബില്യന്‍ കണക്കിന് പ്രേക്ഷകരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ചോസണ്‍ ക്രിസ്തുമസ് ചിത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.