കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് തുറന്നു

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് കൊച്ചി പാലാരിവട്ടം പിഒസിയില്‍ തുറന്നു. ഉദ്ഘാടനവും കൂദാശകര്‍മ്മവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി നിര്‍വഹിച്ചു. മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ എബ്രഹാം ഇരിമ്പിനിക്കല്‍ അധ്യക്ഷത വഹിച്ചു.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രതീഷ്, റവ ഡോ ജേക്കബ് പ്രസാദ്, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോണ്‍സണ്‍, റവ ഡോ. ജോഷി മയ്യാറ്റില്‍, ഫാ.ചാള്‍സ് ലിയോണ്‍, ഫാ. മൈക്കിള്‍, ഫാ. സ്റ്റീഫന്‍ തോമസ്, ഫാ. ഷാജി, ഫാ. ആന്റണി കൊമരന്‍ചാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.