മിഷനറിമാര്‍ ഇപ്പോഴും തടങ്കലില്‍ തന്നെ, ബൈഡന്റെ സഹായം തേടി ബന്ധുക്കള്‍

ഹെയ്ത്തി: ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മിഷനറിമാരുടെ മോചനം വൈകുന്ന സാഹചര്യത്തില്‍ ബന്ധുക്കള്‍ ബൈഡന്റെ സഹായം തേടുന്നു. ലോകവ്യാപകമായി തന്നെ ബൈഡന്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രിയപ്പെട്ടവരുടെ മോചനം സാധ്യമാക്കാനുളള ശ്രമത്തിലാണ് ബന്ധുക്കള്‍.

400 Mawozo എന്ന കൊള്ളസംഘമാണ് പതിനേഴ് മിഷനറിമാരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സംഭവം നടന്നിട്ട് 17 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ല. ഓരോ വ്യക്തികള്‍ക്ക് ഒരു മില്യന്‍ വീതം 17 മില്യന്‍ ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ആറു പുരുഷന്മാരും ആറു സ്ത്രീകളും അഞ്ചു കുട്ടികളുമാണ് ബന്ദികളായിരിക്കുന്നത്. എട്ടു മാസം പ്രായമുള്ള കുഞ്ഞുമുതല്‍ 48 വയസ് വരെ പ്രായമുളളവരാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ലോകമെങ്ങും ബന്ദികളായവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ട്.

400 Mawozo കൊള്ളസംഘം രണ്ടാഴ്ച മുമ്പ് 79 കാരനായ അമേരിക്കന്‍ പാസ്റ്ററെ തട്ടിക്കൊണ്ടുപോയിരുന്നു. മിഷനറിമാരെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പായിരുന്നു ഈ സംഭവം. 550,000 ഡോളര്‍ മോചനദ്രവ്യം നല്കിയാണ് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിട്ടയച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.