നൈജീരിയാ: ക്രിസ്തുമസ് ദിനത്തിലെ ആക്രമണം; നിരവധി പേര്‍ ഇപ്പോഴും തടവില്‍

കാഡുന: നൈജീരിയായിലെ കാഡുന ഗ്രാമത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ തട്ടിക്കൊണ്ടുപോയവര്‍ ഇപ്പോഴും ബന്ദികളായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഫുലാനികളും മറ്റ് ഭീകവാദസംഘടനകളും ചേര്‍ന്നാണ് കഴിഞ്ഞവര്‍ഷത്തെ ക്രിസ്തുമസ് ദിനത്തില്‍ ആക്രമണം നടത്തിയത്.

53 പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെല്ലാം ഇപ്പോഴും ബന്ദികളായി തുടരുകയാണ്. ദേവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുംചെയ്തിരുന്നു. ഫാ.ജസ്റ്റിന്‍ ജോണ്‍ ആണ് ബന്ദികളുടെ വിവരം മാധ്യമങ്ങളോട് പറഞ്ഞത്.

നൈജീരിയ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റിന് സാധിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി ക്രൈസ്തവരെ ഉന്നംവച്ചുള്ള ആക്രമണങ്ങള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 18 ന് 40 പേരെ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. നൂറിലധികം വീടുകള്‍ക്കും സംഭരണശാലകള്‍ക്കും തീവയ്ക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.