കൂടെ എന്നൊരു പേരുള്ള ദൈവം- -ഫാ. സജി കപ്പൂച്ചിന്റെ രചനയില്‍ മനോഹരമായ ഒരു ക്രിസ്തുമസ് ഗാനം

ക്രിസ്തുമസിനെ ഇത്രത്തോളം മനോഹരമായി വരികളിലൊതുക്കിയ മറ്റൊരു ഗാനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല

കൂടെ കൂടെ കൂടെ എന്നൊരു പേരുളള ദൈവം
ചാരെ ചാരെ ചാരെ വന്നൊരു താരകരാത്രി എന്ന ഗാനത്തിലാണ് ക്രിസ്തുമസിന്റെ അന്തസ്സത്ത മുഴുവനും ഉള്ളടങ്ങിയിരിക്കുന്നത്. ഫാ.സജി കപ്പൂച്ചിനാണ് ഈ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതും ഈണം നല്കിയിരിക്കുന്നതും.

പുല്‍മെത്തയാകെ തിളങ്ങി
നിന്‍ കൊഞ്ചുന്ന പുഞ്ചിരിയാലെ
രാരിരാരോ പാടുന്നു മേരി
മാലാഖമാരോടുമൊപ്പം….. എന്നിങ്ങനെയാണ് തുടര്‍ന്നുള്ള വരികള്‍.

…കാവ്യഗുണമുള്ള ഗാനങ്ങള്‍ പൊതുവെ നമുക്ക് കുറവാണ്. അവിടെയാണ് കവിത്വവും ഭക്തിയും നിറഞ്ഞ ഈ ഗാനത്തിന്റെ പ്രസക്തി. വരികള്‍ക്കും ഈണത്തിനും അനുയോജ്യമായ ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നതും ഫാ.സജി തന്നെ. അനുപ്രിയയും കരോലിനുമാണ് ഗാനരംഗത്തുള്ളത്. ജോണ്‍സ് ജോസാണ് ഗാനം ആലപിച്ചിരിക്കുന്നത്. എഴുത്തുകാരനും ചിത്രകാരനും കൂടിയാണ് ഫാ.സജി കപ്പൂച്ചിന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.