ക്രൈസ്തവ സ്ഥാപനങ്ങളില്‍ വിശ്വാസജീവിതം അവഹേളിക്കപ്പെടുന്നതിനെതിരെ കെസിബിസി ജാഗ്രത കമ്മീഷന്‍

ക്രൈസ്തവ സ്ഥാപനങ്ങളില്‍ വിശ്വാസജീവിതം അവഹേളിക്കപ്പെടുന്നതിനെതിരെ കെസിബിസി ജാഗ്രത കമ്മീഷന്‍.വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം,പൗരോഹിത്യം,സന്യാസം,കൂദാശകള്‍,സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സഭാവക സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്നും ധാര്‍മ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാര്‍ത്തെടുക്കാന്‍സഭാസ്ഥാപനങ്ങള്‍കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ അഭിപ്രായപ്പെട്ടു..

ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാര്‍മ്മികകാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കരുത്. സുവിശേഷമൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയിലും കത്തോലിക്കാസ്ഥാപനങ്ങളുടെ അനന്യതകാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ വിട്ടുവീഴ്ചകൂടാതെ പ്രതിജ്ഞാബദ്ധരാകണം. ജാഗ്രത കമ്മീഷന്‍സെക്രട്ടറി ഫാ. മൈക്കിള്‍പുളിക്കല്‍ സിഎംഐ വ്യക്തമാക്കി.

അടുത്തയിടെ സഭയുടെ ഒരു പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തില്‍ ഹാലോവീന്‍ ആഘോഷം നടത്തിയത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.