തൂവെള്ള അപ്പമായ്…ദിവ്യകാരുണ്യ ഗാനം ശ്രദ്ധേയമാകുന്നു

ദിവ്യകാരുണ്യകേന്ദ്രീകൃതമാണ് കത്തോലിക്കാജീവിതം. പ്രഥമദിവ്യകാരുണ്യനാള്‍ മുതല്‍ ആരംഭിക്കുന്നതാണ് ഒരു കത്തോലിക്കന്റെ ദിവ്യകാരുണ്യജീവിതം. അത് അവസാനിക്കുന്നതാകട്ടെ അയാളുടെ മരണത്തോടെയും.

നമ്മുടെ ഓരോരുത്തരുടെയും അനുദിന ജീവിതത്തില്‍ ആത്മീയമായുള്ള വളര്‍ച്ചയില്‍ ദിവ്യകാരുണ്യം വഹിക്കുന്ന പങ്ക് വലുതാണ്. ആദ്യമായി ദിവ്യകാരുണ്യസ്വീകരണം നടത്തിയ നിമിഷം മുതലുള്ള ഓര്‍മ്മകളെ ഉണര്‍ത്തുന്ന വിധത്തിലുള്ള മനോഹരമായ ഒരു ദിവ്യകാരുണ്യഗീതം ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. തൂവെള്ള അപ്പമായ് എന്ന് തുടങ്ങുന്ന ഈ ഗാനം പൂര്‍ണ്ണമായും യുകെ പശ്ചാത്തലത്തിലുള്ളതാണ്.

ഗാനരചന, സംഗീതം, സ്‌ക്രിപ്റ്റ്, എഡിറ്റിംങ്,ക്യാമറ ഇവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് ഒറ്റ ആളാണ്. സാനു സാജന്‍ അവറാച്ചന്‍. സ്വര്‍ഗ്ഗീയഗായകനെന്ന് വിശേഷിപ്പിക്കാവുന്ന കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നെല്‍സണ്‍ പീറ്റര്‍ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.. ബിജോയ് തോമസ് ഈറ്റത്തോട്ടാണ് നിര്‍മ്മാണം.

മേഡ് 4 മെമ്മറീസ് എന്ന യൂട്യുബ്ചാനലില്‍ റീലിസായ ഈ ഗാനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നുമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.