ഭര്‍ത്താവിനെ അന്വേഷിച്ച് മോസ്‌ക്കിലെത്തിയ ക്രൈസ്തവ വീട്ടമ്മ അറസ്റ്റില്‍

ജക്കാര്‍ത്ത: ഇഡോനേഷ്യന്‍ പോലീസ് ക്രൈസ്തവ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. മോസ്‌ക്കില്‍ പ്രവേശിച്ചതും ചെരിപ്പ് ധരിച്ചതും കൂടെ നായ് ഉണ്ടായിരുന്നതുമാണ് കാരണങ്ങള്‍. ജൂണ്‍ 30 നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭര്‍ത്താവ് രണ്ടാമതൊരു വിവാഹം കഴിച്ചതായി സംശയിക്കുന്നതിനാല്‍ അക്കാര്യം അറിയാന്‍ ഭര്‍ത്താവിനെ അന്വേഷിച്ചാണ് താന്‍ മോസ്‌ക്കിലെത്തിയതെന്ന് വീട്ടമ്മ പറയുന്നു. വീട്ടമ്മ മോസ്‌ക്കിലെത്തിയ സംഭവം ദൃക്‌സാക്ഷികളാരോ മൊബൈലില്‍ ഷൂട്ട് ചെയ്യുകയും പിന്നെ യൂട്യൂബില്‍ വൈറലാകുകയും ചെയ്തതോടെയാണ് മുസ്ലീം മതവിഭാഗത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉണ്ടായത്.

അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന ദൈവനിന്ദാക്കുറ്റമാണ് വീട്ടമ്മയ്ക്ക് ചുമത്തിയിരിക്കുന്നത്. സമീപത്തുള്ള മോസ്‌ക്കില്‍ നിന്നുള്ള ലൗഡ് സ്പീക്കറിന്റെ ശബ്ദം തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായി പരാതിപ്പെട്ട ബുദ്ധമതക്കാരിക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ 18 മാസത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.