ബോക്കോഹാരം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ബോക്കോ ഹാരം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും പി്ന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്ത രണ്ടു പെണ്‍കുട്ടികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പതിനാറു വയസുകാരി മര്‍യാമു ജോസഫും ജാനഡ മാര്‍ക്കസുമായാണ് പാപ്പ സംവദിച്ചത്. ലോകവനിതാ ദിനത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

ഇക്കഴിഞ്ഞ ജൂലൈയിലാണ് മര്‍യാമു മോചിതയായത്.
രണ്ടുപെണ്‍കുട്ടികളുടെയും കുടുംബാംഗങ്ങളെ മുഴുവന്‍ ബോക്കോ ഹാരം കൊല ചെയ്യുകയായിരുന്നു മര്‍യാമുവിന് കണ്‍മുമ്പില്‍ വച്ച് പിതാവ് കൊല്ലപ്പെടുന്നതും ജാനഡയ്ക്ക് സഹോദരന്‍ കൊല്ലപ്പെടുന്നതും കാണേണ്ടിവന്നു.

ബോക്കോ ഹാരമിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഇരു പെണ്‍കുട്ടികള്‍ക്കും ട്രോമ സെന്ററില്‍ ചികിത്സ തേടേണ്ടിവന്നു. നൈജീരിയായില്‍ കത്തോലിക്കര്‍ നേരിടുന്ന പീഡനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും കൂട്ടക്കുരുതികള്‍ക്കും ഒരു സാക്ഷ്യംകൂടിയാണ് ഈ ജീവിതങ്ങള്‍.

ഏഴു വയസുള്ളപ്പോഴാണ് മര്‍യാമുവിനെ തട്ടിക്കൊണ്ടുപോയത്. ഒമ്പതുവര്‍ഷത്തോളം തീവ്രവാദികളുടെ തടവറയിലായിരുന്നു. ക്രൈസ്തവരെ മൃഗങ്ങളെ പോലെയാണ് അവര്‍ കണക്കാക്കിയിരുന്നത്.

കൂട്ടിലടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് എന്‌റെ പേര് അവര്‍ അയിഷ എന്നാക്കി. ക്രൈസ്തവരെന്ന നിലയില്‍ പ്രാര്‍ത്ഥിക്കരുതെന്നും പ്രാര്‍ത്ഥിച്ചാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. മര്‍യാമു പറഞ്ഞു.

പൊന്തിഫിക്കല്‍ ചാരിറ്റിയാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.വനിതകള്‍ക്ക് എതിരെയുളള അക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിന് അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പ അവതാരിക എഴുതിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.