ക്രിസ്തുമസ് ദിനം പ്രവൃത്തിദിനമാക്കാനുള്ള ശ്രമം; കര്‍ദിനാള്‍ മാര്‍ ക്ലീമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ക്രിസ്തുമസ്ദിനം പ്രവൃത്തിദിനമാക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായിവിജയനുമായി കൂടിക്കാഴ്ച നടത്തി. എന്‍എസ്എസ്,എന്‍സിസി ക്യാമ്പുകളാണ് ക്രിസ്തുമസ് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകള്‍ കര്‍ദിനാള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.