ഛത്തീസ്ഘട്ടിലെ ആദിവാസി ഗ്രാമങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം

റായ്പ്പൂര്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലുള്ള 13 ആദിവാസി ഗ്രാമങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടക്കുന്നു. വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചാണ് ആക്രമണം. അതോടൊപ്പം ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നിട്ടുള്ളവരെ പ്രത്യേകമായി ലക്ഷ്യമിടുകയും ചെയ്യുന്നു.

വിവിധ ഗ്രാമങ്ങളിലായി ഇരുപതോളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നിലഗുരുതരമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ് ഇവിടെയുള്ളവര്‍. കത്തോലിക്കരും പെന്തക്കോസ്തു സഭാംഗങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.

ഘര്‍വാപ്പസി മുദ്രാവാക്യങ്ങളുമായിട്ടാണ് അക്രമം അഴിച്ചുവിട്ടത്. ഇത്രയധികം ആക്രമണങ്ങള്‍ നടന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഉണ്ടാകാത്തതിനെ ആകുലതയോടെയാണ് ഗ്രാമീണര്‍ കാണുന്നത്.

റായ്പ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള നാരായണ്‍പൂര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലാണ് അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.