സ്വര്‍ഗ്ഗീയ രാത്രി…ക്രിസ്തുമസിനെ വരവേല്ക്കാന്‍ ഒരു മനോഹരഗാനം

ക്രിസ്തുമസ് കടന്നുവരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മനോഹരവും സന്തോഷകരവുമായ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ആ ദിവസത്തിന്റെ വിശുദ്ധി മുഴുവന്‍ പകര്‍ന്നുതരുന്ന മനോഹരമായ ഒരു ക്രിസ്തുമസ് ഗാനം അവതരിപ്പിച്ചിരിക്കുകയാണ് ഇമ്മാനുവേല്‍ ക്രിയേഷന്‍സ്. ക്രിസ്തുമസ് രാത്രിയെസ്വര്‍ഗ്ഗീയരാത്രിയാക്കി മാറ്റുന്ന വരികളും ഈണവും രംഗങ്ങളുമാണ് ഇതിലുളളത്.

മിന്നാമിനുങ്ങുന്ന താരങ്ങളേ എന്ന് തുടങ്ങുന്നതാണ് ഗാനം. ജോഫിതരകനാണ് ഗാനരചയിതാവ്. സംഗീതം രാജു. ടിന്റു ഡാളസ് ഗാനം ആലപിച്ചിരിക്കുന്നു. ഇഗ്നേഷ്യസ് ആന്റണിയുടേതാണ് കണ്‍സ്പ്റ്റ്.

ക്രിസ്തുമസ് കാലത്ത് ആലപിക്കാനും കരോള്‍ ഗീതമായി ഉപയോഗിക്കാനും കഴിയുന്ന ഗാനമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.