സ്ത്രീപുരുഷ വ്യത്യാസം പരസ്പര നിഷേധത്തിനുള്ളതല്ല


ന്യൂയോര്‍ക്ക്: സ്ത്രീപുരുഷ വ്യത്യാസം പരസ്പരനിഷേധത്തിനോ മത്സരത്തിനോ ഉള്ളതല്ല എന്നും അത് കൂട്ടായ്മയും ഉല്‍പ്പത്തിയും ലക്ഷ്യം വച്ചുകൊണ്ടുളളതാണെന്നും ആര്‍ച്ച് ബിഷപ് ഔത്സ. ലിംഗസമത്വവും ലിംഗപ്രത്യയശാസ്ത്രവും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീപുരുഷ വ്യത്യാസം ചോദ്യം ചെയ്യപ്പെടുമ്പോള്‍ മനുഷ്യന്‍ എന്ന ആശയം തന്നെ അട്ടിമറിക്കപ്പെടുകയാണ്. നമ്മുടെ ജനിതക കോശം, വര്‍ഗ്ഗം, പ്രായം, ലിംഗം എന്നിവയൊന്നും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളല്ല എന്നും വസ്തുനിഷ്ഠമായി നലകപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനാണ് ആര്‍ച്ച് ബിഷപ് ബെര്‍ണ്ണദീത്തൊ ഔത്സ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.