ഫിലിപ്പൈന്‍സിലെ മനുഷ്യവേട്ട; സഭയും ഭരണകൂടവും തമ്മില്‍ സംവാദത്തിന് തയ്യാര്‍

മനില: മനുഷ്യവേട്ടയ്ക്കും അക്രമങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ട് സംവാദത്തിന് തയ്യാറാണെന്ന ഉടമ്പടിയിന്മേല്‍ ഫിലിപ്പെന്‍സിലെ സഭാധികാരികളും ഭരണകൂടവും ഒപ്പുവച്ചു. സഭയ്ക്കും സെക്യൂരിറ്റി ഫോഴ്‌സിനും ഇടയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

നീഗ്രോസ് ഐലന്റിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ഉടമ്പടി. 2017 മുതല്‍ നീഗ്രോസ് ഐലന്റില്‍ 90 പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. എക്‌സട്രാ ജുഡിഷ്യല്‍ കൊലപാതകങ്ങള്‍ ഇവിടെ സര്‍വ്വസാധാരണമായിക്കഴിഞ്ഞു.

കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതിനായി ഐലന്റ് രൂപതയില്‍ ജൂലൈ 26 മുതല്‍ ഓരോ വിശുദ്ധ കുര്‍ബാനയക്ക് ശേഷവും പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. ബാക്കോലോഡ് രൂപതയിലെ ബിഷപ് പാട്രിഷ്യോ, സാന്‍ കാര്‍ലോസ് ബിഷപ് ജെറാര്‍ഡോ, ബിഷപ് ജുലിറ്റോ, ബിഷപ് ലൂയി, ബിഷപ് ജെയിമി എന്നിവര്‍ ഓഗസ്റ്റ് 26 ന് സമാധാനശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.