കാനഡ: 121 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയം അക്രമികള്‍ തീവച്ചു നശിപ്പിച്ചു ചരിത്രപ്രധാനമായ സെന്റ് ബെര്‍ണാര്‍ഡ് കത്തോലിക്കാ ദേവാലയമാണ് അഗ്നിക്കിരയായത്. നിരവധി ആളുകളുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ നടന്ന ദേവാലയമാണ് ഇത്.തുടര്‍ച്ചയായുളള വിശുദ്ധ കുര്‍ബാനകള്‍, മാമ്മോദീസാ, വിവാഹം,സ്ഥൈര്യലേപനം, കുമ്പസാരം, സംസ്‌കാരം.. ഈ ചുവരുകള്‍ക്കിടയില്‍ അതെല്ലാം നടന്നിരുന്നു. എന്നാലിന്ന് അവയെല്ലാം കത്തിച്ചാമ്പലായിമാറിയിരിക്കുന്നു. ആര്‍ച്ച് ബിഷപ് ജെറാര്‍ദ് അനുശോചനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ പറഞ്ഞു.
മെയ് 22 നാണ് ദേവാലയം അഗ്നിക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് മെയ് 29 ന് കോടതിയില്‍ ഇരുവരെയും ഹാജരാക്കും. 2021 മുതല്‍ 50 ലേറെ കത്തോലിക്കാ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.