ഇല്ലിനോയിസ്: ഔര്‍ ലേഡി ഓഫ് ഗാഡ്വെലൂപ്പെ ദേവാലയം ആക്രമിച്ചതിന് 41 കാരി അറസ്റ്റില്‍. വെര്‍ജീനിയ ഫെര്‍മിന്‍ ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദേവാലയം ആക്രമിക്കപ്പെട്ടത്.
ദേവാലയത്തിന് തീ കൊളുത്തിയ വ്യക്തിയെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു, കത്തുന്ന തീയിലേക്ക് ജപമാല വലിച്ചെറിയുന്നതും കാണാമായിരുന്നു. പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടിയതില്‍ പോലീസിനെ വിശ്വാസികള്‍ അഭിനന്ദിച്ചു.
60 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ വര്‍ഷം തോറും പതിനായിരക്കണക്കിന് വിശ്വാസികളാണ് വന്നുകൊണ്ടിരിക്കുന്നത്. അക്രമത്തിന് പിന്നിലുളള കാരണം വ്യക്തമല്ലെന്നും പ്രതിയുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ദേവാലയാധികാരികള്‍ വ്യക്തമാക്കി.