നാലുവര്‍ഷം മുമ്പ് മരണമടഞ്ഞ സന്യാസസമൂഹ സ്ഥാപകയുടെ ശരീരം അഴുകാത്ത നിലയില്‍

മിസൗറിയിലെ ബെനഡിക്ടൈന്‍ ഓഫ് മേരി ക്വീന്‍ ഓഫ് അപ്പോസ്തല്‍സിന്റെ സ്ഥാപക സിസ്റ്റര്‍ വില്‍ഹെല്‍മിനാ ലാന്‍സാസ്റ്ററിന്റെ മൃതദേഹം അഴുകാത്ത നിലയില്‍. 1995 ലാണ് സിസ്റ്റര്‍ വില്‍ഹെല്‍മിന സന്യാസിനി സമൂഹം ആരംഭിച്ചത്. 2019 മെയ് 29 ന് 95 ാം വയസിലായിരുന്നു സിസ്റ്ററുടെ അന്ത്യം.

പൈന്‍ പെട്ടിയിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. ആശ്രമാധിപയുടെ പ്രൈവറ്റ് സെമിത്തേരിയിലായിരുന്നു ഭൗതികദേഹം സംസ്‌കരിച്ചത്. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ അഴുകാത്ത പൂജ്യദേഹം വിശുദ്ധിയുടെ അടയാളമാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തിലും പല വിശുദ്ധരുടെയും ശരീരം അഴുകാത്തതായുണ്ട്.

സിസ്റ്ററുടെ മരണത്തിന് ശേഷം ആ മാധ്യസ്ഥത്തിലൂടെ നിരവധിയായ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടിയതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ത്വക്ക്, മസിലുകള്‍ എന്നിവയ്‌ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ ശരീരം അഴുകാത്തതിനെക്കുറിച്ച് രൂപതാതലത്തില്‍ അന്വേഷണം ആരംഭിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.