ക്രൈസ്തവസഭാ നേതാക്കള്‍ ആരെ കാണണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളല്ല: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം: ക്രൈസ്തവ സഭാ നേതാക്കള്‍ ആരെ കാണണം എന്ന് നി്ശ്ചയിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളല്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. ബിഷപ്പുമാര്‍ക്കെതിരെയുള്ള മന്ത്രി സജിചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസ്താവന ഔചിത്യവും ആദരവും ഇല്ലാത്തതാണെന്നും പരാമര്‍ശം പിന്‍വലിച്ച് വിശദീകരണം നല്കുന്നതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.