പള്ളിയും പരിസരങ്ങളും ഡാന്‍സ് ചെയ്യാനുളള വേദികളല്ല: ബിഷപ് ഡോ. അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത

പള്ളിയുംപരിസരങ്ങളും ഡാന്‍സിനും കൂത്തിനുമുള്ളവേദികളാക്കി മാറ്റരുതെന്ന് ബിഷപ് ഡോ.അബ്രഹാം മാര്‍സെറാഫിം മെത്രാപ്പോലീത്ത.

യുവജനങ്ങള്‍ ഈ പ്രവണതയ്‌ക്കെതിരെ പോരാടണം.എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ ദേവാലയത്തിലേക്ക് വരുമ്പോള്‍ ആദ്യം ഗെയ്റ്റിങ്കല്‍ കുമ്പിടും. അതുകഴിഞ്ഞ് ദേവാലയത്തിന്റെ പ്രധാനകവാടത്തിങ്കല്‍ കുമ്പിടും. ഏത് ഡ്രസ് ധരിച്ചുവന്നാലും അതിന് പുറമെ തങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന വെള്ളവസ്ത്രം കൊണ്ട് ശരീരം മുഴുവന്‍ പൊതിഞ്ഞ് ഭക്തിയോടെ നെഞ്ചത്ത് കൈചേര്‍ത്തുവച്ചാണ് അവര്‍ ആരാധനയ്ക്കായി പ്രവേശിക്കുന്നത്.

എന്നാല്‍ ഇന്ന് നമ്മുടെ പള്ളിയും പരിസരങ്ങളും ഡാന്‍സും കൂത്തരങ്ങുമായി മാറിക്കഴിഞ്ഞിരിക്കന്നു. നമ്മുടെപള്ളികളില്‍ നിന്ന് ലേസര്‍ ഷോ അവസാനിപ്പിക്കണം. ഇത് പരിശുദ്ധസ്ഥലമാണ്. ഇത് കൂത്തരങ്ങിനുള്ള സ്ഥലമല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.