ആ സര്‍ക്കുലര്‍ വ്യാജമായിരുന്നു; കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന സര്‍ക്കുലറിനെക്കുറിച്ചു കൂടുതല്‍ വ്യക്തത

കുര്‍ബാനവിഷയത്തില്‍ അന്തിമ നിലപാടെന്ന രീതിയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്ന സര്‍ക്കുലര്‍ വ്യാജമായിരുന്നുവെന്ന്. മേജര്‍ ആര്‍്ച്ചുബിഷപ്പിന്റെ പേരില്‍ വന്ന സര്‍ക്കുലറാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
ജൂലൈ 3 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. എന്നാല്‍

ഇത്തരമൊരു സര്‍ക്കുലര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് നല്‍കിയിട്ടില്ലെന്നും ഇത് എറണാകുളംഅങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിന്റെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും സീറോ മലബാര്‍ സഭാനേതൃത്വം പ്രസ്താവിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.