ഭീകരാക്രമണം നടന്ന ശ്രീലങ്കന്‍ ദേവാലയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന സെന്റ് ആന്റണീസ് ദേവാലയം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി ശ്രീലങ്ക സന്ദര്‍ശിക്കാനെത്തിയ മോദി, പ്രസിഡന്റിന്റെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് സെന്റ് ആന്റണീസ് ദേവാലയം സന്ദര്‍ശിച്ചത്. ഭീകരതയ്ക്ക് ശ്രീലങ്കയെ തോല്പിക്കാനാവില്ലെന്നും ശ്രീലങ്ക വീണ്ടും ഉയിര്‍ത്തെണീല്ക്കുമെന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഒരു വിദേശതലവന്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.