സ്‌ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്രമോദി കൊളംബോ സന്ദര്‍ശന വേളയില്‍ സെന്റ് ആന്റണീസ് ചര്‍ച്ച് സന്ദര്‍ശിക്കും. ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന ദേവാലയങ്ങളില്‍ ഒന്നാണ് ഇത്. ശ്രീലങ്കന്‍ പ്രസിഡന്റ് സിറിസേനയാണ് മോദിയുടെ കൊളംബോ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

മാല്‍ദ്വീപ് സന്ദര്‍ശനത്തിന് ശേഷമായിരിക്കും മോദിയുടെ ശ്രീലങ്കന്‍ യാത്ര. ജൂണ്‍ 7,8 തീയതികളിലായിരിക്കും മാല്‍ദ്വീപ് സന്ദര്‍ശനം.

കൊളംബോയിലെ ദേവാലയങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളെ തുടര്‍ന്ന് അന്വേഷണത്തിനായി ഇന്ത്യയില്‍ നിന്ന് ഒരു സംഘത്തെ അവിടേക്ക് അയച്ചിരുന്നു. മോദിയുടെ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിട്ടാണ് ശ്രീലങ്ക വിലയിരുത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.