സാത്താനിക് ആരാധനകള്‍ക്ക് വേണ്ടി കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികള്‍ വില്ക്കുന്നു


കത്തോലിക്കാ വിശ്വാസികളെയെല്ലാം സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്ത. സാത്താനിക് ആചാരങ്ങള്‍ക്കും ആരാധനകള്‍ക്കും വേണ്ടി കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികള്‍ വില്ക്കുന്നു.PENTAGORA എന്ന പേരിലുള്ള ഷോപ്പാണ് തങ്ങള്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികള്‍ വില്ക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

മന്ത്രവാദങ്ങള്‍ക്കും കറുത്ത കുര്‍ബാനകള്‍ക്കും ഉപയോഗിക്കുന്ന സാധനങ്ങളും സാത്താനിക് പെന്റഗ്രാമും എല്ലാം ഇവിടെ ലഭ്യമാണത്രെ. വൈദികന്‍ പരികര്‍മ്മം ചെയ്ത, ജര്‍മ്മനിയില്‍ നിര്‍മ്മിച്ച യഥാര്‍ത്ഥ കത്തോലിക്കാ തിരുവോസ്തികളാണ് ഇവയെന്നാണ് ഷോപ്പിന്റെ അവകാശവാദം.

കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്നറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ എന്ന് മാത്രമേ നമുക്ക് പ്രാര്‍ത്ഥിക്കാം. ഇവരോട് കരുണ കാണിക്കണമേയെന്നും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.