ബിഷപ്പിനോട് അനുസരണക്കേട് കാണിച്ച വൈദികനെ വത്തിക്കാന്‍ പുറത്താക്കി

വാഷിംങ്ടണ്‍: പ്രീ്സ്റ്റ്‌സ് ഫോര്‍ ലൈഫ് ഓര്‍ഗനൈഷന്റെ ഡയറക്ടറും പ്രോലൈഫ് ആക്ടിവിസ്‌ററുമായ ഫാ. ഫ്രാങ്ക് പാവോനെ വത്തിക്കാന്‍ പൗരോഹിത്യത്തില്‍ നിന്ന് പുറത്താക്കി.

രൂപതാമെത്രാനോടുള്ള വിധേയത്വമില്ലായ്മയും സോഷ്യല്‍ മീഡിയായിലൂടെയുളള ദൈവനിന്ദാപരമായ ആശയവിനിമയവുമാണ് പുറത്താക്കലിന് കാരണങ്ങള്‍. കാരണം കാണിക്കല്‍ ഇതിനകം പലവട്ടം നല്കിയെങ്കിലും കാനോനിക നടപടികളെ അവലംബമാക്കി സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്നും പ്രവൃത്തികളെ സാധൂകരിക്കത്തക്കവിധത്തിലുള്ള ഒരു ന്യായീകരണവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും രൂപത പത്രക്കുറിപ്പ് പറയുന്നു. ഡിസംബര്‍ 13 നാണ് പുറത്താക്കലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. ഫാ. പാവോന്‍ ഇപ്പോഴും ഓണ്‍ലൈനില്‍വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.