വഴിതെറ്റിപ്പോയ ഭര്‍ത്താവിനെ നേര്‍വഴിക്ക് നയിക്കാന്‍ ഒരു ഭാര്യയ്ക്ക് എങ്ങനെ കഴിയും?

സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും കാലമാണ് ഇത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് സമൂഹവും സഭയും പല കാര്യങ്ങളില്‍ മുന്‍ഗണന നല്കുകയും അവരെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഈ അവകാശത്തെ ചില സ്ത്രീകളെങ്കിലും ദുര്‍വിനിയോഗിക്കുന്നുണ്ട്. ഭര്‍ത്താവ് ഒന്നുപറഞ്ഞാല്‍ തിരികെ രണ്ടുപറയുന്നതാണ് തന്റെ സാമര്‍ത്ഥ്യമെന്ന് അവരില്‍ ചിലര്‍ വിശ്വസിക്കുന്നു. ഭര്‍ത്താവിനെ അനുസരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യേണ്ടതില്ലെന്നും അവര്‍ വിചാരിക്കുന്നു.

എന്നാല്‍ വിശുദ്ധ ഗ്രന്ഥം ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ജിവദായകമായ കൃപയ്ക്ക് തുല്യഅവകാശിയെന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഭാര്യമാരോടായി തിരുവചനം ഇപ്രകാരം പറയുന്നത്.

ഭാര്യമാരേ നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്ക് കഴിയും. അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്‌ക്കളങ്കവുമായ പെരുമാറഅറം കാണുന്നതുമൂലമാണ് ഇതു സാധ്യമാവുക. ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണ്ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം. പിന്നെയോ ദൈവസന്നിധിയില്‍ വിശിഷ്ടമായ സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞ ആന്തരികവ്യക്തിത്വമാണ്. ( 1 പത്രോ 3; 1-5)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.