ക്രിസ്തുമസ് ആഘോഷങ്ങള്‍ കുറച്ച് യുക്രൈയ്‌നെ സഹായിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസ് ആഘോഷങ്ങള്‍ കുറച്ച് യുക്രെയ്‌നെ സഹായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്‌നിലെ ജനങ്ങള്‍ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ക്ക് ദാരിദ്ര്യമുണ്ട്,തണുപ്പുണ്ട്. പലരുംമരിച്ചുവീണുകൊണ്ടിരിക്കുന്നു. ഈയൊരുസാഹചര്യത്തില്‍ ഞാന്‍ യുക്രെയ്‌നിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നത് നല്ലതാണ്. പാര്‍ട്ടികള്‍ നടത്തുന്നതുംനല്ലതുതന്നെ.

എന്നാല്‍ ചെലവുകള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുക.ക്രിസ്തുമസ് കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കുക. ക്രിസ്തുമസിനെ മറക്കരുത്. എ്ന്നാല്‍ യുക്രെയ്ന്‍ ജനത നമ്മുടെ ഹൃദയത്തിലുണ്ടാവണം. അവരെ മറക്കരുത്. അവരെ സഹായിക്കുക.. പൊതുദര്‍ശന വേളയുടെ സമാപനത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.