ധന്യരായ അപ്പനും മകളും. മകള്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: കോണ്‍ചിറ്റ ബാരെഷെഗ്വിരിന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. സ്‌പെയ്‌നിലെ ഗ്രാനഡ കത്തീഡ്രലില്‍വച്ച് മെയ് ആറിന് കോണ്‍ചിറ്റയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

കോണ്‍ചിറ്റയുടെ പിതാവ് ഇപ്പോള്‍ ധന്യപദവിയിലാണ്. ഫ്രാന്‍സിസ്‌ക്കോ ബാരെഷെഗ്വിരിന്‍ എന്നാണ് അദ്ദേഹത്തിന്റെപേര്. 2020 ലാണ് ഇരുവരെയും ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യരായി പ്രഖ്യാപിച്ചത്. മരണമടയുമ്പേള്‍ കോണ്‍ചിറ്റയ്ക്ക് വെറും22 വയസായിരുന്നുപ്രായം.1927 ലായിരുന്നു മരണം. ഭാര്യ മരിച്ച് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സിസ്‌ക്കോ സെമിനാരിയില്‍ചേര്‍ന്നത്. റിഡംപ്റ്ററിസ്റ്റ് സഭാംഗമായിരുന്നു. കോണ്‍ചിറ്റയുടെ മാ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതമാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുള്ള വഴി തെളിച്ചത്.

16 മാസം മാത്രം പ്രായമുളള കുഞ്ഞിനാണ് അത്ഭുതരോഗസൗഖ്യം ലഭിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.