വിഷാദത്തില്‍ അകപ്പെട്ടുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നവംബര്‍ മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം വിഷാദത്തില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി. വിഷാദത്തിലും നിരാശയിലും അകപ്പെട്ടുപോയവര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പലോകമെങ്ങുമുള്ള കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ചു.

സങ്കടം, നിരാശ, ആത്മീയ മാന്ദ്യം എന്നിവയെല്ലാം ജനങ്ങളുടെ ജീവിതങ്ങളെ കീഴടക്കിയിരിക്കുന്നു. പ്രത്യാശയില്ലാതെയും നിരാശയിലും കഴിയുന്ന ഈ ജീവിതങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കുക. നിശ്ശബ്ദതയില്‍ അവരെ ശ്രവിക്കുക. കാരണം നമുക്ക് എല്ലാവരുടെയും അടുക്കലേക്ക് പോകാന്‍ കഴിയില്ല, സൈക്കോളജിക്കല്‍ കൗണ്‍സിലിംങിന് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ വീഡിയോയില്‍ പറഞ്ഞു. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായവരേ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ നിങ്ങളെ ഞാന്‍ ആശ്വസിപ്പിക്കാം എന്ന ക്രിസ്തുവചനവും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ലോകമെങ്ങും 280 മില്യന്‍ ആളുകള്‍ വിഷാദത്തിന് അടിമകളാണെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്ക് വെളിപെടുത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.