ഹെയ്ത്തി കൊള്ളസംഘത്തിന്റെ പിടിയില്‍,മിഷനറിമാരുടെ മോചനം അകലെ

ഹെയ്ത്തി: ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയിലെ മിഷനറിമാരുടെ മോചനം ഇനിയും വൈകുമ്പോള്‍ ഹെയ്ത്തി കൊള്ളസംഘം കീഴടക്കിയിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് കൊള്ളസംഘമാണെന്ന് ഒഹിയോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് അറിയിച്ചു.

രാജ്യത്തിന്റെ അര്‍ദ്ധഭാഗവും കൊളളക്കാര്‍ കീഴടക്കിയതായിട്ടാണ് പല വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന്ത്. 17 മിഷനറിമാരെ തട്ടിക്കൊണ്ടുപോയിട്ട് രണ്ടാഴ്ചയിലധികമായിരിക്കുന്നു, ഇപ്പോഴും അവരെ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ബന്ദികളുടെ മോചനത്തിന് വേണ്ടി ബന്ധുക്കള്‍ സമീപിച്ചിരുന്നു. മോചനദ്രവ്യമായി 17 മില്യന്‍ ഡോളറാണ് അക്രമികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹെയ്ത്തിയിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ അങ്ങേയറ്റം ആശങ്കയുണര്‍ത്തുന്നവയാണ്. മോചനദ്രവ്യവുമായി ബന്ധപ്പെട്ട വിലപേശലുകളെക്കുറിച്ച് പുതിയ വിവരങ്ങളൊന്നുംപുറത്തുവന്നിട്ടുമില്ല. ബന്ദികളുടെ മോചനം വൈകുമ്പോള്‍ പ്രാര്‍ത്ഥനയില്‍ മാത്രം ശരണം വച്ച് മുന്നോട്ടുപോകുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.